Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Attacked

Kannur

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ​ത്തി​യ കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ചു

ചെ​റു​പു​ഴ: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ചെ​റു​പു​ഴ അ​ങ്ക​ണ​വാ​ടി റോ​ഡി​ലെ മു​ഹ​മ്മ​ദ് സാ​ബി​റും (42) ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ചെ​റു​പു​ഴ ബൈ​പാ​സ് റോ​ഡി​ൽ മെ​ട്രോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.


മു​ഹ​മ്മ​ദ് സാ​ബി​റും കു​ടും​ബ​വും കാ​റി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ​താ​ണ്. ഈ ​സ​മ​യം തി​രു​മേ​നി ഭാ​ഗ​ത്തു നി​ന്നു അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​റി​നു ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്നു പ​റ​ഞ്ഞ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം മു​ഹ​മ്മ​ദ് സാ​ബി​റി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് വാ​ഹ​ന​വും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ​യും പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്ത് പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സാ​ബി​ർ ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നു സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ ത​ങ്ങ​ൾ കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ തി​രു​മേ​നി ഭാ​ഗ​ത്തു നി​ന്നു വ​ന്ന​വ​രാ​ണു ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നു മു​ഹ​മ്മ​ദ് സാ​ബി​ർ പ​റ​ഞ്ഞു. പു​ളി​ങ്ങോം സ്വ​ദേ​ശി​ക​ളാ​യ കെ.​കെ. നീ​ര​ജ്, അ​തു​ൽ, ഷി​ബി​ൻ, അ​ഭി​ൻ ജോ​ർ​ജ് എ​ന്നി​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു.

Latest News

Corehub Up